ന്യൂഡൽഹി: പ്രമുഖരുടെ സംഗമ വേദിയായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹവേദി. അമേരിക്കൻ മുൻ വിദേശകാര്യ സെക്രട്ടറിഹില്ലരി ക്ലിന്റൺ, സ്റ്റീൽ രാജാവ് ലക്ഷ്മി മീത്തൽ, ബിപി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോബ് ഡ്യൂട്ലി, ഫോക്സ് സിഇഒ ജെയിംസ് മർഡോക് തുടങ്ങിയ പ്രമുഖരാണ് ഉദയ്പൂരിൽ ഇഷ അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പറന്നിറങ്ങിയിട്ടുണ്ട്. Photo - PTI സൽമാൻ ഖാൻ, കരൺ ജോഹർ, അഭിഷേക് - ഐശ്വര്യ ദമ്പതികൾ, നവ ദമ്പതികളായ പ്രിയങ്ക-നിക്ക്, വിദ്യാബാലൻ, സിദ്ധാർഥ് റോയ് കപൂർ, സച്ചിൻ തെണ്ടുൽക്കർ - അഞ്ജലി തെണ്ടുൽക്കർ തുടങ്ങി ബോളിവുഡ്- ക്രിക്കറ്റ് ലോകത്തെ പ്രമുഖരും ഉദയ്പ്പുരിലെത്തിയിട്ടുണ്ട്. പിരാമൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് പിരാമലിനെയാണ് 27കാരിയായ ഇഷ അംബാനി വിവാഹം ചെയ്യുന്നത്. ചൊവ്വാഴ്ച്ച മുംബൈയിൽ വെച്ചുനടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള അഘോഷങ്ങളാണ് ഉദയ്പുരിൽ നടക്കുക. മൂന്ന് ദിവസത്തെ ആഘോഷ പരിപാടികൾക്കാണ് തടാകങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന ഉദയ്പുർ വേദിയാകുന്നത്. Photo - PTI സൗദി ആരംകോ തലവൻ ഖാലിദ് അൽ ഫാലിഹ്, നോക്കിയ സിഇഒ രാജീവ് സൂരി, തുടങ്ങി ലോകത്തെ പ്രമുഖ വ്യവസായികളെല്ലാം ഉദയ്പുരിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹം അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന വസതിയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ നടക്കും. Content Highlight: Hillary Clinton Arrive For Isha Ambani Wedding
from mathrubhumi.latestnews.rssfeed https://ift.tt/2zNCaA6
via
IFTTT