Breaking

Sunday, December 9, 2018

കേന്ദ്രമന്ത്രിയുടെ മുഖത്തടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മുംബൈ: പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആർ പി ഐ(എ) പാർട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്ലെയ്ക്കു നേരെ ആക്രമണശ്രമം. പ്രവീൺ ഗോസാവി എന്നയാളാണ് അത്തേവാലയുടെ മുഖത്തടിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബർനാഥിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അത്താവ്ലെ വേദിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീൺ അടിക്കാൻ ശ്രമിച്ചത്. തുടർന്ന് ആർ പി ഐ പ്രവർത്തകർ പ്രവീണിനെ പിടിച്ചുമാറ്റി മർദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. സാരമായി പരിക്കേറ്റ പ്രവീണിനെ ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് ജെ ജെ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് ആർ പി ഐ(അത്താവ്ലെ) സംസ്ഥാന വ്യാപകമായി ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രവീൺ അംബ്ദേർ അനുയായി ആണെന്നാണ് സൂചന. സമുദായത്തിന്റെ പേര് വ്യക്തിലാഭത്തിനു വേണ്ടി അത്താവ്ലെ ഉപയോഗിക്കുന്നതിൽ പ്രകോപിതനായാണ് ആക്രമണത്തിനു മുതിർന്നതെന്ന് പ്രവീൺ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച പുലർച്ചയോടെ പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അത്താവ്ലെയ്ക്കെതിരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് ആർ പി ഐ ആരോപിച്ചു. #WATCH Maha: People thrash Pravin Gosavi, a worker of the youth wing of Republican Party of India, who slapped Union Minister & party leader Ramdas Athawale at an event in Thane yday. Gosavi has been admitted to a hospital. FIR registered against him, investigation on. (08.12) pic.twitter.com/zvYmNaV8Wi — ANI (@ANI) December 9, 2018 content highlights:Man tries to slap cental minister ramdas athawala in mumbai


from mathrubhumi.latestnews.rssfeed https://ift.tt/2Ggj6k2
via IFTTT