കോയമ്പത്തൂർ:ജാതി കൊലപാതകങ്ങൾക്കെതിരേ പടപൊരുതുന്ന ആക്ടിവിസ്റ്റ് ഉദുമലൈ കൗസല്യയും പറൈ വാദകൻ ശക്തിയും വിവാഹിതരായി. കോയമ്പത്തൂർതന്തൈ പെരിയാർ ദ്രാവിഡ കഴകം ഓഫീസിൽവെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.സാമൂഹിക നവീകരണം താൻ അഭ്യസിക്കുന്ന നാടൻകലയിലൂടെ സാധ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുന്ന വ്യക്തിയാണ് കോയമ്പത്തൂർകാരനും പറൈ വാദകനുമായ ശക്തി. ദളിതനായ ഭർത്താവ് ശങ്കറിനെ സ്വന്തം കുടുംബം കൊല്ലുന്നത് കണ്ടു നിൽക്കേണ്ടി വന്നവളാണ് കൗസല്യ. 2016 ലായിരുന്നു സംഭവം. തേവർ സമുദായത്തിൽ നിന്നുള്ള കൗസല്യ 2016ലാണ് ദളിതനായ ശങ്കറിനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനു ശേഷം പട്ടാപ്പകലാണ് കൗസല്യയുടെ കുടുംബാംഗങ്ങൾ ശങ്കറിനെ വെട്ടി കൊല്ലുന്നത്.സംഭവം നടക്കുമ്പോൾ വെറും 19 വയസ്സ് മാത്രമായിരുന്നു കൗസല്യയുടെ പ്രായം. കൗസല്യ ശങ്കർ ശങ്കറിനെ വിവാഹം ചെയ്തപ്പോൾ(ഫയൽ ഫോട്ടോ) ശങ്കറിന്റെകൊലപാതകത്തിന് ശേഷം വെറും ഇരയായി ചുരുങ്ങാതെജാതീയതയ്ക്കും ജാതി കൊലപാതകങ്ങൾക്കുമെതിരേ ശക്തമായ ഇടപെടലാണ് കൗസല്യ ഇന്നോളം നടത്തി വരുന്നത്. ശങ്കറിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് കൗസല്യയുടെ പിതാവിന് വധശിക്ഷയാണ് തിരുപ്പൂർ കോടതി വിധിച്ചത്. 2017 ഡിസംബർ 12നാണ് വിധി പുറപ്പെടുവിച്ചത്. content highlights:activist kousalya marries parai musician Sakthi
from mathrubhumi.latestnews.rssfeed https://ift.tt/2RS8Yio
via
IFTTT