Breaking

Sunday, December 9, 2018

കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ്‌ സര്‍ക്കാര്‍ നിശ്ചലമാക്കിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളനിർമാണം പൂർത്തിയാകാൻ കാലതാമസമുണ്ടായതിൽ യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 1996ൽ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാർഥ്യമാകാൻ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 2001 മുതൽ 2006 വരെയുള്ള അഞ്ചുവർഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് അറിയില്ല. 2006ൽ വി എസ് അച്യുതാനനന്ദന്റെ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻവയ്ക്കുന്നത്. സ്ഥലമേറ്റേടുപ്പ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ അക്കാലയളവിൽ വേഗതയിൽ നീങ്ങി. ആ പുരോഗതിക്ക് അനുസരിച്ച് പിന്നീടുള്ള അഞ്ചുവർഷം(2011-2016) കാര്യങ്ങൾ നടന്നോയെന്ന വിലയിരുത്തലിലേക്ക് താൻ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.2001-06 കാലത്തേതു പോലെ പ്രവർത്തനങ്ങൾ നിശ്ചലമാക്കാൻ 2011-16ൽ സാധിച്ചില്ല. പകരം ചില തുടർപ്രവർത്തനങ്ങൾ നടത്തി.എന്നാൽ അക്കാലയളവിലും വിമാനത്താവളം പൂർത്തിയായില്ല. എന്നാൽ പൂർത്തിയാക്കിയെന്ന പ്രതീതി ഉണ്ടാക്കാൻ ഒരു ഉദ്ഘാടനം നടത്തി. എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല.പിണറായി വിജയൻ പറഞ്ഞു. എയർഫോഴ്സിന്റെ കയ്യിൽ അടിയന്തിര ഘട്ടത്തിൽ എവിടെയും ഇറക്കാൻ സാധിക്കുന്ന വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞു ആളുകളെ കൂട്ടി. ആ വിമാനത്താവളമാണ് 2016 ലെ സർക്കാർ വന്ന് രണ്ടര വർഷം പിന്നിട്ട് പൂർണ ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്ന സ്ഥിതി വന്നത്.പിണറായി കുറ്റപ്പെടുത്തി content highlights:Pinarayi vijayan criticizes udf for delaying kannur airport , kannur airport, pinarayi vijayan


from mathrubhumi.latestnews.rssfeed https://ift.tt/2SDMB0l
via IFTTT