ടൊവിനോ തോമസും ഉൗർവശിയും ആദ്യമായി ഒന്നിക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ടൊവിനോ അവതരിപ്പിക്കുന്ന അനാഥനായ ഹമീദ് എന്ന കഥാപാത്രം തന്റെ ഉമ്മയെ തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്നു.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് സെബാസ്റ്റ്യനും ശരത് ആർ നാഥും ചേർന്നാണ്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫും സി.ആർ സലീമും ചേർന്നാണ്. സിദ്ദിഖ്, ഹരീഷ് കണാരൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്. പുതുമുഖം സായ് പ്രിയയാണ് നായിക.
ഗോപി സുന്ദർ സംഗീതം നൽകുന്നു. ജോർഡി പ്ലാന്നെൽ ക്ലോസയാണ് ഛായാഗ്രഹണം.
from Anweshanam | The Latest News From India https://ift.tt/2RNBkuk
via IFTTT