Breaking

Monday, December 10, 2018

ബൊക്ക ജൂനിയേഴ്‌സ് വീണു; ലാറ്റിനമേരിക്കയില്‍ റിവര്‍ പ്ലേറ്റ് രാജാക്കന്‍മാര്‍

സാന്റിയാഗോ ബെർണാബ്യു:നൂറ്റാണ്ടിന്റെ ലാറ്റിനമേരിക്കൻ പോരാട്ടമായി വിശേഷിപ്പിക്കുന്ന കോപ്പ ലിബർട്ടഡോറസ് കപ്പിൽ റിവർ പ്ലേറ്റ് ചാമ്പ്യൻമാർ. ബദ്ധവൈരികളായ ബൊക്ക ജൂനിയേഴ്സിനെ ഇരുപാദങ്ങളിലുമായി 5-3ന തോൽപ്പിച്ചാണ് റിവർ പ്ലേറ്റ് കിരീടം നേടിയത്. സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ 3-1നായിരുന്നു റിവർ പ്ലേറ്റിന്റെ വിജയം. മത്സരത്തിന്റെ ഗതിക്ക് വിപരീതമായി 44-ാം മിനിറ്റിൽ ബെനെഡെറ്റയിലൂടെ ബൊക്ക ലീഡെടുത്തു. എന്നാൽ 68-ാം മിനിറ്റിൽ പ്രാറ്റോയിലൂടെ റിവർ പ്ലേറ്റ് ഒപ്പം പിടിച്ചു. ഇഞ്ചുറി ടൈമിൽ മത്സരം കൂടുതൽ നാടകീയമായി. 92-ാം മിനിറ്റിൽ ബൊക്ക താരം ബാറോയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എണ്ണം പത്ത് പേരിലേക്ക് ചുരുങ്ങിയതോടെ ബൊക്ക കൂടുതൽ പരുങ്ങലിലായി. ഇതു മുതലെടുത്ത റിവർ പ്ലേറ്റ് 109-ാം മിനിറ്റിൽ ക്വിന്റെറോയിലൂടെ ലീഡെടുത്തു. തുടർന്ന് എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിൽ റിവർ പ്ലേറ്റ് മൂന്നാം ഗോളും നേടി. ഗോൺസാലോ നിക്കോളാസ് മാർട്ടിനെസ് ആയിരുന്നു ഗോൾ സ്കോറർ. ബൊക്ക ജൂനിയേഴ്സിന്റെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. വിജയത്തോടെ യു.എ.ഇയിൽ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന് റിവർപ്ലേറ്റ് യോഗ്യത നേടി. Content Highlights: Copa Libertadores River Plate snatch glory over Boca Juniors in Madrid


from mathrubhumi.latestnews.rssfeed https://ift.tt/2E9YDdO
via IFTTT