മലപ്പുറം: നിലമ്പൂർ കുറുമ്പിലങ്ങോട് അജ്ഞാതരോഗം ബാധിച്ച് കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നു. പന്നികളിൽ പടർന്ന രോഗം കണ്ടുപിടിക്കാനോ മുൻകരുതൽ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വളർത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടരുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. മുണ്ടൻമല, കോലോപ്പാടം, കൊടീരി തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ മാത്രം ഇരുപത്തഞ്ചോളം കാട്ടുപന്നികളുടെ ജഡങ്ങളാണ് കണ്ടെത്തിയത്. കുറമ്പിലങ്ങോട് യു പി സ്കൂൾ പരിസരത്തും വീടുകൾക്കു സമീപവും കണ്ടെത്തിയ കാട്ടുപന്നികളുടെ ജഡങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർ കുഴിച്ചുമൂടി. എന്നാൽ ചത്തപന്നികളുടെ പോസ്റ്റ് മോർട്ടം നടത്തി മരണകാരണം കണ്ടെത്താൻ അധികൃതർ തയ്യാറാകാത്തതാണ് നാട്ടുകാരുടെ ആക്ഷേപത്തിനു കാരണം. content highlights:Wild boars died of unknown disease in nilambur
from mathrubhumi.latestnews.rssfeed https://ift.tt/2B3TyAG
via
IFTTT