Breaking

Wednesday, March 17, 2021

മൊഡേണ വാക്‌സിന്റെ കുട്ടികളിലെ പരീക്ഷണം തുടങ്ങി

വാഷിങ്ടൺ: മൊഡേണ കോവിഡ് വാക്സിന്റെ കുട്ടികളിലെ പരീക്ഷണം തുടങ്ങി. യു.എസിലും കാനഡയിലുമായി ആറുമാസംമുതൽ 12 വയസ്സുവരെയുള്ള 6750 കുട്ടികളിലാണ് പരീക്ഷണമെന്ന് മൊഡേണ സി.ഇ.ഒ. സ്റ്റീഫൻ ബാൻസെൽ പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളിലെ വാക്സിനേഷന്റെ സുരക്ഷിതത്വം എത്രത്തോളമുണ്ടെന്ന് വിലയിരുത്താൻ ഇതിലൂടെ സാധിക്കും. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളെ കോവിഡ് രൂക്ഷമായി ബാധിക്കുന്നത് കുറവാണെങ്കിലും രോഗം പടരാൻ ഇത് കാരണമാകും. ആസ്ട്രസെനെക സുരക്ഷിതമെന്ന് ബോറിസ് ജോൺസൺ ലണ്ടൻ: ഇന്ത്യയിലും ബ്രിട്ടനിലും യു.എസിലും നിർമിച്ച ആസ്ട്രസെനെക കോവിഡ് വാക്സിനുകൾ സുരക്ഷിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ആസ്ട്രസെനെക്കയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയുയരുന്നതിനിടെയാണിത്. യൂറോപ്യൻ റെഗുലേറ്ററും യു.എന്നും വാക്സിൻ സുരക്ഷിതമാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈനയിൽ ആഭ്യന്തരമായി വികസിപ്പിച്ച ഒരു വാക്സിനുകൂടി അടിയന്തര ഉപയോഗാനുമതി നൽകി. രാജ്യത്ത് അംഗീകാരം നൽകുന്ന നാലാമത്തെ വാക്സിനാണിത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആണ് വാക്സിൻ വികസിപ്പിച്ചത്. Content Highlights:Moderna vaccine Children


from mathrubhumi.latestnews.rssfeed https://ift.tt/2P1YDnO
via IFTTT