Breaking

Monday, March 22, 2021

പത്രികതള്ളൽ: ബി.ജെ.പി.ക്ക്‌ ഇന്ന് നിർണായകം

തിരുവനന്തപുരം: രണ്ടുനേതാക്കളുടെ പത്രികതള്ളിയതിനെതിരേയുള്ള കേസിൽ തിങ്കളാഴ്ച ബി.ജെ.പി.ക്ക് നിർണായകദിവസം. കോടതിയിലുള്ള കേസിൽ ശുഭാപ്തിവിശ്വാസമുണ്ട് ബി.ജെ.പി.ക്ക്. വിശ്വാസത്തിനു തിരിച്ചടിയായി മറിച്ചൊരു വിധിയുണ്ടായാൽ സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരുവഴിയില്ല. 115 സീറ്റിൽ മത്സരിക്കുന്ന മുന്നണിക്ക് മൂന്നുസീറ്റിലെ പത്രികാ സമർപ്പണത്തിലുണ്ടായ വീഴ്ച കൈപ്പിഴയാണെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. എന്നാൽപ്പോലും ജില്ലാനേതൃത്വങ്ങൾക്ക് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാവില്ല. കാരണം ഇതേപ്പറ്റി കേന്ദ്രഘടകത്തോട് സംസ്ഥാനനേതാക്കൾ വിശദീകരിക്കേണ്ടിവരുമെന്നുറപ്പാണ്. ബി.ജെ.പി.യുടെ ദേശീയനേതാക്കൾ കേരളത്തിലെത്തി പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു അസാധാരണ സാഹചര്യം. കോടതിവിധി അനുകൂലമല്ലെങ്കിൽ സ്വതന്ത്രർക്കു പിന്തുണനൽകുകയെന്ന ബദൽവഴിയുണ്ട്. എന്നാൽ, രണ്ടിടത്തും അതിനിപ്പോൾ സാഹചര്യമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.


from mathrubhumi.latestnews.rssfeed https://ift.tt/2Qo1QP3
via IFTTT