തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി നേമത്ത് കെ. മുരളീധരനും കഴക്കൂട്ടത്ത് ഡോ. എസ്.എസ്. ലാലിനും വോട്ടഭ്യർഥിച്ച് റോഡ്ഷോയ്ക്ക് എത്തും. ശനിയാഴ്ച ശ്രീപെരുമ്പത്തൂർ സന്ദർശിച്ചശേഷം വൈകീട്ടായിരിക്കും രണ്ടിടത്തുമെത്തുക. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വിവിധ മണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണത്തിനുവന്നെങ്കിലും നേമത്ത് എത്തിയിരുന്നില്ല. ഇതിൽ കെ. മുരളീധരൻ അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ് വീണ്ടും തലസ്ഥാനത്തെത്താൻ അവർ സമ്മതമറിയിച്ചത്. നേമത്ത് പ്രചാരണം നടത്തിയില്ലെങ്കിൽ അത് മറ്റുവ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുമെന്ന് മുരളീധരൻ ബോധ്യപ്പെടുത്തി. നെഹ്രു കുടുംബത്തിൽനിന്ന് ഒരാൾ നേമത്ത് പ്രചാരണത്തിനെത്തുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് മുരളീധരൻ പറഞ്ഞു. ഡോ. എസ്.എസ്. ലാൽ പ്രിയങ്കാഗാന്ധിയെ ബുധനാഴ്ച രാവിലെ സന്ദർശിച്ചു. ലാലിനെപ്പോലെയുള്ള വ്യക്തി നിയമസഭയിൽ ഉണ്ടാകണമെന്നും കഴക്കൂട്ടം നിവാസികളോട് വോട്ടുചോദിക്കാൻ വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും പ്രിയങ്ക അറിയിച്ചു. തിരുവനന്തപുരത്തെ പര്യടനത്തിനുശേഷം കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുൻപായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസത്തെ പ്രചാരണയോഗങ്ങളും റോഡ്ഷോയും വല്ലാതെ വൈകിയതിനാലാണ് ചില പരിപാടികൾ ഒഴിവാക്കേണ്ടിവന്നത്. Content Highlights:priyanka gandhi will come to attend election campaign at nemam and kazhakkoottam
from mathrubhumi.latestnews.rssfeed https://ift.tt/3sK9ku3
via
IFTTT