Breaking

Friday, March 12, 2021

അനില്‍ അക്കരയും പദ്മജയും ഒഴികെ തൃശ്ശൂരില്‍ എട്ടിടത്തും കോണ്‍ഗ്രസിന് പുതുമുഖങ്ങള്‍

തൃശ്ശൂർ: ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളിൽ തലമുറമാറ്റമുണ്ടാകുമെന്ന് വ്യക്തമായ സൂചന. വടക്കാഞ്ചേരിയിൽ അനിൽ അക്കരയും തൃശ്ശൂരിൽ പരിഗണിക്കുന്ന പദ്മജാ വേണുഗോപാലും ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. പട്ടികയിൽ മൂന്ന് വനിതകളുണ്ടാകുമെന്നാണ് വിവരം. എല്ലാ വിഭാഗത്തിനും അർഹിക്കുന്ന പ്രാധാന്യം നൽകിയ പട്ടികയാകും കോൺഗ്രസ് മുന്നോട്ടുവെയ്ക്കുകയെന്നാണ് പാർട്ടിനേതൃത്വത്തിന്റെ അവകാശവാദം. കുന്നംകുളം സീറ്റ് സി.എം.പി.യിൽനിന്ന് കിട്ടിയ മട്ടിലാണ്. എന്നാൽ കയ്പമംഗലത്തിന്റെ കാര്യത്തിൽ നിശ്ചയമായിട്ടില്ല. ഈ സീറ്റ് കിട്ടിയാൽ ശോഭാ സുബിനെയാണ് പരിഗണിക്കുക. പദ്മജയെക്കൂടാതെ അന്തിമപട്ടികയിലുൾപ്പെട്ടിരിക്കുന്ന വനിതകൾ ഡോ. നിജി ജസ്റ്റിൻ (പുതുക്കാട്), സുബി ബാബു (മണലൂർ) എന്നിവരാണ്. സംവരണ സീറ്റുകളായ ചേലക്കരയിൽ സി.സി. ശ്രീകുമാറും നാട്ടികയിൽ സുനിൽ ലാലൂരുമാണ് പരിഗണനയിൽ. ജോസ് വള്ളൂർ (ഒല്ലൂർ), കെ. ജയശങ്കർ (കുന്നംകുളം), ടി.ജെ. സനീഷ് കുമാർ (ചാലക്കുടി) എന്നിവരാണ് അന്തിമപട്ടികയിലിടം നേടിയിരിക്കുന്ന മറ്റുള്ളവർ. കൊടുങ്ങല്ലൂരിൽ സി.എസ്. ശ്രീനിവാസിനാണ് ആദ്യപരിഗണന. ഇത്രയധികം പുതുമയുള്ളതും പ്രാതിനിധ്യസ്വഭാവമുള്ളതുമായ പട്ടിക ഏറെക്കാലത്തിനുശേഷമാണെന്ന അവകാശവാദമാണ് ജില്ലാ നേതാക്കൾ പങ്കുവെയ്ക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3evwi3P
via IFTTT