Breaking

Wednesday, March 24, 2021

കോണ്‍ഗ്രസ് തനിക്ക് ജീവനും ജീവിതവും, മുന്നൊരുക്കമില്ലാതെ ധര്‍മ്മടത്ത് മത്സരിക്കാനാകില്ല: സുധാകരന്‍

കണ്ണൂർ: മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. മത്സരിക്കാൻ പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ തയ്യാറായിരുന്നു. മത്സരിക്കുകയും ചെയ്യും, മണ്ഡലത്തിൽ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ യാതൊരു വിധ സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല. കോൺഗ്രസ് പാർട്ടി എന്നാൽ തനിക്ക് ജീവിതവും ജീവനുമാണെന്നും കെ സുധാകരൻ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ വേക്കപ്പ് കേരളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർമ്മടത്ത് പിണറായി വിജയനെതിരെ കെ സുധാകരൻ മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മുന്നൊരുക്കത്തിന് സമയമില്ലെന്ന് ചൂണ്ടിക്കാണിച്ച് മത്സരിക്കാൻ തയ്യാറല്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. കണ്ണൂർ ജില്ലയിൽ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ മത്സരിക്കാനാവില്ലെന്നും ജില്ലയിൽ അഞ്ച് മണ്ഡലങ്ങൾ യുഡിഎഫ് നേടുമെന്നും സുധാകരൻ പറഞ്ഞു. ഡിസിസി സെക്രട്ടറി സി രഘുനാഥാണ് നിലവിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3tTw7Uz
via IFTTT