Breaking

Sunday, March 21, 2021

ചെടി പിഴുതു; അയല്‍ക്കാരന്‍ പന്ത്രണ്ടുകാരിയെ തീ കൊളുത്തി

പട്ന: തന്റെ വീട്ടിലെ ചെടി പിഴുതെടുത്ത പന്ത്രണ്ടുകാരിയെ അയൽക്കാരൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് സംഭവം. അയൽക്കാരനായ സിക്കന്ദർ യാദവിന്റെ വീടിന് സമീപം കളിക്കുകയായിരുന്ന പെൺകുട്ടി അബദ്ധത്തിൽ മുറ്റത്തുണ്ടായിരുന്ന ഒരു ചെടി പിഴുതെടുത്തു. ഇതു കാണാനിടയായ സിക്കന്ദർ യാദവും ഭാര്യയും മകളും ചേർന്ന് കുട്ടിയെ പൊതിരെ തല്ലി. തുടർന്ന് പെൺകുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതര പൊള്ളലുകളോടെ കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സിക്കന്ദർ യാദവിനെതിരെ പോലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ്ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബേഗുസാര ഡിഎസ്പി നിഷിത് പ്രിയ അറിയിച്ചു. Content Highlights: Neighbour sets 12 year old girl on fire for uprooting plant


from mathrubhumi.latestnews.rssfeed https://ift.tt/3eX0kOd
via IFTTT