ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ഒന്നാം സ്ഥാനത്ത് സിക്കിം. ആകെയുള്ള ജനസംഖ്യയുടെ ഏഴ് ശതമാനം ജനങ്ങൾ സിക്കിമിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. രണ്ടാംസ്ഥാനത്തുള്ള കേരളത്തിൽ ആകെ ജനസംഖ്യയുടെ 4.84 ശതമാനവുംമൂന്നാംസ്ഥാനത്തുള്ള ഗോവയിൽ 4.48 ശതമാനവും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. കേരളത്തിൽ 3.57 കോടി ജനസംഖ്യയിലെ 17.27 ലക്ഷം (4.84%) ആളുകൾക്കാണ് വാക്സിൻ നൽകിയത്. ത്രിപുര, മിസോറാം, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽയഥാക്രമം 4.60%, 4.02%, 3.88%, 3.86% ആളുകളാണ് വാക്സിൻ സ്വീകരിച്ചത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതുതായി രൂപം കൊണ്ട ലഡാക്കാണ് മുന്നിൽ- 12.77 ശതമാനം. ഉത്തർ പ്രദേശ്, ബീഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണത്തിൽ പുറകിലുള്ളത്. യു.പിയിൽ 1.22 ശതമാനവും പഞ്ചാബിൽ 1.30 ശതമാനവും ബീഹാറിൽ 1.09 ശതമാനവുമാണ് വാക്സിനേഷൻ നിരക്ക്. Content Highlights: Sikkim, Kerala, Goa Lead Covid-19 Vaccination Race; UP and Bihar Among Laggards
from mathrubhumi.latestnews.rssfeed https://ift.tt/2Nyc5PJ
via
IFTTT