Breaking

Monday, March 15, 2021

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 26,291 പേര്‍ക്കുകൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും 25,000 ത്തിന് മുകളിലായിരുന്നു പുതിയ കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 118 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,13,85,339 ആയി ഉയർന്നു. ഇതിൽ 1,10,07,352 രോഗികളും ഇതിനോടകം രോഗമുക്തമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,455 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 2,19,262 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,58,725 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു. മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. ഞായറാഴ്ച 16,620 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 23,14,413 പേർക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 1,26,231 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. content highlights:26291 new covid case reported in india


from mathrubhumi.latestnews.rssfeed https://ift.tt/3liI96x
via IFTTT