കണ്ണൂർ: 1991 ലെ കോൺഗ്രസ്-ലീഗ്- ബി.ജെ.പി ബന്ധത്തിന് ശേഷം 2001 ലും കോൺഗ്രസ് വോട്ട് ധാരണയ്ക്ക് വന്നതായി ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. കാസർകോഡ് വെച്ച് നടന്ന ചർച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭൻമാതൃഭൂമി ന്യൂസിനോട് പറഞ്ഞു. "കോൺഗ്രസുകാർ ബി.ജെ.പി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991 ൽ താൻ കാസർകോട്പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. മാരാർജി മഞ്ചേശ്വരത്ത് നിയമസഭ സീറ്റിൽ സ്ഥാനാർഥിയിയാരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറി. കോൺഗ്രസുകാർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസിന് ബി.ജെ.പിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞു. 2001 ലെ തിരഞ്ഞെടുപ്പിൽ ഞാൻ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാണ്. അന്ന് കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാർ, കുഞ്ഞാലിക്കുട്ടി , പി.പി മുകുന്ദൻ, ബി.ജെ.പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർ യോഗം ചേർന്നു. സി.പി.എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം", സി.കെ പദ്മനാഭൻ പറഞ്ഞു. കോൺഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപക്കുന്നതിൽ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ ന്യൂനപക്ഷ വോട്ടുകൾക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യും. 1991ആവർത്തിക്കാനാണ് ലക്ഷ്യമെങ്കിൽ ഒരു സഖ്യത്തിനുമില്ലെന്ന് അന്ന് ഞാൻ വ്യക്തമാറ്റി. പഴയ തട്ടിപ്പുമായി വന്നാൽ അതിൽ വീഴുന്നവരല്ല ബി.ജെ.പിയെന്ന് അവർക്ക് ഇപ്പോൾ മനസ്സിലായിക്കാണുമെന്നും സി.കെ. പദ്മനാഭൻപറഞ്ഞു. Content Highlights: ck padmanabhan, congress, bjp
from mathrubhumi.latestnews.rssfeed https://ift.tt/3fAyrvB
via
IFTTT