Breaking

Monday, January 25, 2021

സെന്‍സെക്‌സില്‍ 262 പോയന്റ് നേട്ടത്തോട തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 260 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 61 ഓഹരികൾക്ക് മാറ്റമില്ല. ഗ്രാസിം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എൽആൻഡ്ടി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ഗെയിൽ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലാവിഭാഗം സൂചികകളുംനേട്ടത്തിലാണ്. എൽആൻഡ്ടി, ആരതി ഡ്രഗ്സ് തുടങ്ങി 41 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/39e0Dko
via IFTTT