തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മാതൃഭൂമി ന്യൂസ് ചാനലിന്റെ വേക്കപ്പ് കേരള പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വാക്സിൻ ലഭ്യമായിത്തുടങ്ങിയാൽ അത് വളരെ പെട്ടന്ന് ജനങ്ങളിലേക്കെത്തിക്കും. വാക്സിൻ വിതരണത്തിന്റെ മുൻഗണനാ പട്ടിക, വാക്സിൻ സംഭരണം, വാക്സിൻ വിതരണത്തിനുള്ള വളണ്ടിയർമാർ, അതിനുള്ള പരിശീലനം എന്നിവ നാം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിന് കേന്ദ്രവും ഐസിഎംആറും ചേർന്ന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിട്ടുണ്ട്. മുൻഗണന നിശ്ചയിച്ചതുപ്രകാരമാണ് വാക്സിൻ വിതരണം നടത്തുക. ആരോഗ്യപ്രവർത്തകർ, പ്രായം ചെന്നവർ, മറ്റ് ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, രോഗബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ള മറ്റുള്ളവർ എന്നിങ്ങനെ മുൻഗണന പ്രകാരമാവും വാക്സിൻ വിതരണം. സംസ്ഥാനത്ത് ജനസാന്ദ്രത താരതമ്യേന കൂടുതലാണ്, പ്രായം ചെന്നവരുടെ ജനസംഖ്യയും, ജീവിതശൈലീ രോഗമുള്ളവർ ഏറ്റവും കൂടുതലും കേരളത്തിലാണ്. ഇതൊക്കെ പരിഗണിച്ച് വാക്സിൻ വിതരണം ആരംഭിച്ചാൽ നല്ലൊരു വിഹിതം കേരളത്തിന് തരണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കർശനമായ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. Content Highlights:Kerala all set to distribute covid-19 vaccine once it available says KK Shailaja, health minister
from mathrubhumi.latestnews.rssfeed https://ift.tt/3pGfA4c
via
IFTTT