Breaking

Thursday, January 2, 2020

ഇറാഖിൽ യു.എസ്. വിരുദ്ധ പ്രക്ഷോഭം ശക്തം: പിന്നിൽ ഇറാനെന്നും വലിയവില നൽകേണ്ടിവരുമെന്നും ട്രംപ്

ബാഗ്ദാദ്/വാഷിങ്ടൺ: ഇറാഖിലെ തങ്ങളുടെ എംബസിക്കുനേരെയുണ്ടായ ആക്രമണത്തിൽ ഇറാനെ ഭീഷണിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയാണ് ബാഗ്ദാദിലെ യു.എസ്. എംബസിക്കുനേരെ ആക്രമണമുണ്ടായത്. എല്ലാത്തിനും പിന്നിൽ ഇറാനാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. “എന്തെങ്കിലും നാശനഷ്ടമോ ആളപായമോ ഉണ്ടായാൽ ഇറാൻ കനത്തവില നൽകേണ്ടിവരും. ഇത് മുന്നറിയിപ്പല്ല, ഭീഷണിയാണ്” -ട്രംപ് ട്വിറ്ററിൽ പറഞ്ഞു. എന്നാൽ, ഇറാനുമായി ഒരു യുദ്ധമുണ്ടാകുന്നത് തനിക്കുകാണാനാവില്ലെന്നും അത് ഇറാനെ സംബന്ധിച്ച് മോശം കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് തങ്ങളാഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുൾ ബ്രിഗേഡ്സിനുനേരെ യു.എസ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അവിടെ പ്രക്ഷോഭമാരംഭിച്ചത്. എന്നാൽ, യു.എസിന് തങ്ങളെ ഒന്നുംചെയ്യാനാവില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി പറഞ്ഞു. യു.എസ്. എംബസി ആക്രമിക്കപ്പെട്ടതിൽ തങ്ങൾക്കുപങ്കില്ലെന്നും ഇറാഖിൽ പരക്കെ യു.എസ്. വിരുദ്ധവികാരം പടർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ ബാഗ്ദാദിലെ എംബസിയിൽ യു.എസ്. സുരക്ഷ ശക്തമാക്കി. 750-ഓളം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും നാവികസേനാംഗങ്ങളെ ഇറാഖിലേക്ക് അയച്ചെന്നും യു.എസ്. പ്രതിരോധസെക്രട്ടറി മാർക്ക് എസ്പെർ പറഞ്ഞു. ഇറാഖ് ആക്ടിങ് പ്രധാനമന്ത്രി ആദേൽ അബ്ദുൽ മഹ്ദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അയ്യായിരത്തോളം യു.എസ്. സൈനികർ ഇറാഖിലുണ്ട്. എംബസിയിൽനിന്ന് ജീവനക്കാരെ തിരിച്ചുവിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും വ്യക്തമാക്കി. ഒരാഴ്ചയായി ഔദ്യോഗികയാത്രയിലായിരുന്ന ഇറാഖിലെ യു.എസിന്റെ അംബാസഡർ എംബസിയിലേക്ക് തിരിച്ചതായും വിദേശകാര്യമന്ത്രാലയവക്താവ് പറഞ്ഞു. Content Highlights:Donald Trump US Iraq


from mathrubhumi.latestnews.rssfeed https://ift.tt/35jdM6u
via IFTTT