Breaking

Friday, January 3, 2020

പൗരത്വനിയമത്തെ അനുകൂലിച്ച് ഗോവയിലെ നാലു കോൺഗ്രസ് നേതാക്കൾ രാജിവെച്ചു

പനജി: പൗരത്വനിയമ ഭേദഗതിയിലും (സി.എ.എ.) ദേശീയ പൗരത്വപ്പട്ടികയിലുമുള്ള (എൻ.ആർ.സി.) കോൺഗ്രസിന്റെ നിലപാടിലും പ്രതിഷേധിച്ച് ഗോവയിലെ നാലുനേതാക്കാൾ വ്യാഴാഴ്ച പാർട്ടിയിൽനിന്നു രാജിവെച്ചു. പനജി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അധ്യക്ഷൻ പ്രസാദ് അമോങ്കർ, ഉത്തര ഗോവ ന്യൂനപക്ഷ സെൽ തലവൻ ജാവേദ് ശൈഖ്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേശ് കുബാൽ, മുൻ യുവനേതാവ് ശിവ്രാജ് ടർകർ എന്നിവരാണ് രാജിവെച്ചത്. പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നുവെന്ന് രാജിക്കുശേഷം ഇവർ പറഞ്ഞു. നിയമഭേദഗതിയെപ്പറ്റി കോൺഗ്രസ് പൊതുജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്ന് അമോങ്കർ ആരോപിച്ചു. “സി.എ.എ.യ്ക്കും എൻ.ആർ.സി.ക്കുമെതിരേയുള്ള കോൺഗ്രസിന്റെ തെറ്റായ നിലപാടിനെ ഞങ്ങൾ എതിർക്കുന്നു. പ്രതിപക്ഷമെന്ന നിലയിൽ, നാം വിമർശനബുദ്ധിയുള്ളവരാകണം. എതിർക്കാൻവേണ്ടി എതിർക്കരുത്. സി.എ.എ. സ്വാഗതം ചെയ്യപ്പെടേണ്ടതാണ്” -അദ്ദേഹം പറഞ്ഞു. ഗോവ സമാധാനമിഷ്ടപ്പെടുന്ന നാടാണെന്നും ന്യൂനപക്ഷത്തെ ഇളക്കിവിടാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് കോൺഗ്രസ് സി.എ.എ.യ്ക്കെതിരേ പ്രതിഷേധിക്കുന്നത്. Content Highlights: Three of them joinBJP


from mathrubhumi.latestnews.rssfeed https://ift.tt/2rTjLkW
via IFTTT