Breaking

Friday, January 24, 2020

'ഞാന്‍ അരുതാത്തതു ചെയ്തു, ലജ്ജ തോന്നി, സ്വയം ജീവനൊടുക്കുന്നു' നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ്

ന്യൂഡൽഹി: ദുരൂഹത ഉയർത്തി അറ്റല്സ് സൈക്കിൾ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ്. ചെയ്യാൻ പാടില്ലാത്തത് ചെയ്തു, അതിലുള്ള നാണക്കേടിലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു. ഞാൻ അരുതാത്തതു ചെയ്തു. സ്വയം ജീവനൊടുക്കുന്നു. ഇതിനാരും ഉത്തരവാദികളല്ല. എനിക്ക് സ്വയം ലജ്ജ തോന്നി. സഞ്ജയ്, മോനേ, മോളേ നിങ്ങളെയെല്ലാം ഞാൻ വല്ലാതെ സ്നേഹിക്കുന്നു എന്നാൽ മരണത്തിന് കാരണം എന്താണെന്ന് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നില്ല. നടുക്കത്തിലും ദുരൂഹതയുടെ ചുരുളുകളാണ് 57കാരി നടാഷയുടെ മരണം ബാക്കിവെക്കുന്നത്. വീടിനുള്ളിലെ പൂജാമുറിയിൽ നിന്നാണ് അരപ്പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയത്. ഇത് നടാഷ എഴുതിയത് തന്നെയാണോ എന്നറിയാനായി കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡൽഹി പോലീസിനും ലഭ്യമല്ല. ചൊവ്വാഴ്ചയാണ് ലുട്യൻസ് ഡൽഹിയിലെ ഔറംഗസേബ് ലെയ്നിലെ വീട്ടിൽ നടാഷയുടെ മൃതദേഹം കണ്ടെടുത്തത്.ചൊവ്വാഴ്ച അമ്മയെ പലതവണ മൊബൈലിൽ വിളിച്ചതായി മകൻ സിദ്ധാന്ത് പറഞ്ഞു. എന്നാൽ, ഒരു പ്രതികരണവുമുണ്ടായില്ല. ചെന്നുനോക്കിയപ്പോൾ മുറി അടഞ്ഞുകിടക്കുകയായിരുന്നെങ്കിലും കുറ്റിയിട്ടിരുന്നില്ല. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Content Highlights:Atlas Cycle Owner Sanjay Kapur, Natasha Kapur, Suicide Note


from mathrubhumi.latestnews.rssfeed https://ift.tt/38CAHLY
via IFTTT