Breaking

Friday, January 3, 2020

ക്ലബ്ബ് എഫ്.എം. 'സഞ്ചിവിപ്ലവം' അഞ്ചിന്

പ്ലാസ്റ്റിക് രഹിത കേരളത്തിന് തയ്യാറെടുക്കുന്ന നമുക്ക് വീട്ടിലെ ബെഡ്ഷീറ്റിൽനിന്ന് ആ മാറ്റത്തിന് തുടക്കം കുറിക്കാം. വീട്ടിലെ പഴയ ബെഡ്ഷീറ്റുമായി വരുന്നവർക്ക് അതിൽനിന്നും മനോഹരമായ സഞ്ചികൾ നിർമിച്ചുനൽകാനൊരുങ്ങുകയാണ് ക്ലബ്ബ് എഫ്.എം. സഞ്ചിവിപ്ലവം എന്ന ഈ കാമ്പയിനിലൂടെ. കടകളിൽനിന്നും വലിയ വിലനൽകി വാങ്ങേണ്ടിവരുന്ന തുണിസഞ്ചികൾ തികച്ചും സൗജന്യമായി നിർമിച്ചുനൽകുകയും അതുവഴി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും വഴിയൊരുക്കുന്നു. ജനുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമുതൽ ഏഴുവരെയും തിങ്കളാഴ്ച രാവിലെ 10 മുതൽ രണ്ടുവരെയും കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ ബെഡ്ഷീറ്റുമായി എത്തുന്നവർക്ക് അര മണിക്കൂറിനുള്ളിൽത്തന്നെ സഞ്ചികൾ സൗജന്യമായി നിർമിച്ചുനൽകുന്നു. ഒരു വലിയ ബെഡ് ഷീറ്റിൽനിന്ന് ഏകദേശം എട്ടുസഞ്ചികൾവരെ നിർമിക്കാം. ഫോൺ: 0495 2779404. Content Highlights: Club FM say no to plastic campaign


from mathrubhumi.latestnews.rssfeed https://ift.tt/39DvTro
via IFTTT