കൊച്ചി:മൂന്നുവശവും കായലിനാൽ ചുറ്റപ്പെട്ട ഫ്ളാറ്റ് സമുച്ചയമായിരുന്നു ജെയ്ൻസ് കോറൻകോവ്. ഫ്ളാറ്റ് പൊളിയ്ക്കുന്ന സ്ഫോടന വിദഗ്ദ്ധരടങ്ങിയ ജെറ്റ് ഡിമോളിഷൻ കമ്പനിയുടെ വെല്ലുവിളിയും ആശ്വാസവും ഈ കായലുതന്നെയായിരുന്നു. കായലിനാൽ ചുറ്റപ്പെട്ടതുകൊണ്ടുതന്നെ ഒരു വീടൊഴികെ മറ്റുവീടുകളുണ്ടായിരുന്നില്ല. ഇത് അപകട സാധ്യതയെ ഒഴിവാക്കിയപ്പോൾ കായലിൽ വീഴരുതെന്ന വലിയ വെല്ലുവിളിയും ജെറ്റ് ഡീമോളിഷൻ കമ്പനിയ്ക്കുണ്ടായിരുന്നു.ആ വലിയ വെല്ലുവിളി കമ്പനി ഏറ്റെടുത്തു. തീവ്രത കൂട്ടിയ സ്ഫോടനമായതിനാൽ ശനിയാഴ്ച തകർന്ന കെട്ടിടങ്ങളെ അപേക്ഷിച്ച് കൂടുതൽ പൊടിഞ്ഞാണ് കെട്ടിടം വീണത്. അതോടെ അവശിഷ്ടം കൂടുതൽ പൊടിയായി മാറി. കായലിൽ പതിക്കുന്ന വെല്ലുവിളി പൊളിക്കൽ ടീംസ് അതിജീവിച്ചത് ഇങ്ങനെയായിരുന്നു. പൊടിപടലങ്ങൾ കായലിൽ വീണതൊഴിച്ചാൽ അവശിഷ്ടങ്ങളൊന്നും വീഴാതെ, നിശ്ചയിച്ചുറപ്പിച്ച ഫ്ളാറ്റ് നിലനിന്ന ചുറ്റുവട്ടത്തിനുള്ളിൽ തന്നെ അവ വീണടങ്ങി. Content Highlight: Jains coral cove demolished
from mathrubhumi.latestnews.rssfeed https://ift.tt/2ThcOoU
via
IFTTT