കൊൽക്കത്ത: പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, മറിച്ച് പൗരത്വം നൽകാനുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനിൽ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകണമെന്നാണ് സ്വാതന്ത്ര്യത്തിന് ശേഷം മഹാത്മാ ഗാന്ധിയും മറ്റ് നേതാക്കളും വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിന്റെ ഭാഗമായി രാമകൃഷ്ണ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത്സംസാരിക്കുകയായിരുന്നു മോദി. മനഃപൂർവ്വം രാഷ്ട്രീയം കളിക്കുന്നവർ ഇത് മനസ്സിലാക്കാൻ തയ്യാറല്ല. പൗരത്വ നിയമഭേദഗതിയുടെ പേരിൽ അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. പൗരത്വം നൽകുക നമ്മുടെ ഉത്തരവാദിത്വം. ഒരു രാത്രി കൊണ്ട് തിടുക്കപ്പെട്ട് കൊണ്ടുവന്ന നിയമമല്ല ഇത്. കഴിഞ്ഞ 70 വർഷമായി ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചതിന് പാകിസ്താൻ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "കഴിഞ്ഞ തവണ ഞാൻ ഇവിടെ വന്നപ്പോൾ സ്വാമി ആത്മസ്ഥാനന്ദജിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യമില്ല. പക്ഷേ അദ്ദേഹം രാമകൃഷ്ണ മിഷന്റെ രൂപത്തിൽ വഴികാട്ടിയായി നമുക്കൊപ്പമുണ്ട്. 100 ഊർജ്ജസ്വലരായ യുവാക്കളെ തരൂ ഞാൻ ഇന്ത്യയെ മാറ്റി തരാം എന്ന സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ വാക്യം നാം ഓർക്കുക". എന്തെങ്കിലും ചെയ്യാനുള്ള നമ്മുടെ ഊർജവും താത്പര്യവുമാണ് മാറ്റത്തിന് വേണ്ടതെന്നുംഅദ്ദേഹം പറഞ്ഞു Content Highlights: Modi addressing students at the Belur Math
from mathrubhumi.latestnews.rssfeed https://ift.tt/2R8nTGd
via
IFTTT