Breaking

Wednesday, January 15, 2020

ഫാസ്ടാഗ് ഇന്നുമുതല്‍; നടപ്പാക്കലില്‍ ആശങ്ക

തൃശ്ശൂർ: രാജ്യത്തെ ടോൾ പ്ലാസകളിൽ ബുധനാഴ്ച മുതൽ ഫാസ്ടാഗ് നിർബന്ധമാക്കും. ഇത് പലയിടത്തും ഗതാഗതക്കുരുക്കിന് വഴിവെച്ചേക്കുമെന്ന് ആശങ്കയുയരുന്നുണ്ട്. കേരളത്തിൽ പാലിയേക്കര അടക്കമുള്ള ടോൾ പ്ലാസകളിൽ രാവിലെ 10 മണി മുതൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങും. പാലിയേക്കരയിൽനിലവിൽ 12 ടോൾ ബൂത്തുകളാണുള്ളത്. നിലവിൽ ആറ് ടോൾ ബൂത്തുകൾ ഫാസ്ടാഗ് സംവിധാനമുള്ള വാഹനങ്ങൾക്കും ആറ് ബൂത്തുകൾ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കുമായി നീക്കിവെച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഫാസ്ടാഗ് സംവിധാനമില്ലാത്ത ബൂത്തുകളുടെ എണ്ണം രണ്ടാക്കി കുറയ്ക്കും. കേരളത്തിൽ 40 ശതമാനം വാഹനങ്ങൾ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിലേയ്ക്ക് കടന്നിട്ടുള്ളൂ. ഇത്രയും വാഹനങ്ങൾക്കുവേണ്ടിയാണ് 10 ടോൾബൂത്തുകൾ ഇവിടെ നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള 60 ശതമാനത്തിന് രണ്ടു ടോൾ ബൂത്തുകൾ മാത്രമാണ് ഉണ്ടാവുക. ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് ആശങ്ക. നേരത്തേ രണ്ടുതവണ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ ഒന്നിന് നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറാത്തത് ടോൾ പ്ലാസകളിൽ വലിയ പ്രശ്നം സൃഷ്ടിച്ചു. തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസ കൂടാതെ വാളയാർ പാമ്പൻപള്ളം ടോൾ, അരൂർ കുമ്പളം ടോൾ, കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിലെ പൊന്നാരിമംഗലം ടോൾ പ്ലാസ എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്. Content Highlights:FASTag comes into force from today,Paliyekkara toll plaza


from mathrubhumi.latestnews.rssfeed https://ift.tt/2FSx34l
via IFTTT