Breaking

Wednesday, January 15, 2020

മെഗ്സിറ്റിന് രാജ്ഞിയുടെ അംഗീകാരം

ലണ്ടൻ: രാജകീയചുമതലകളിൽനിന്ന് മാറിനിൽക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കലിന്റെയും തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന പദവി ഉപേക്ഷിച്ച ഹാരിയുടെയും മേഗന്റെയും തീരുമാനത്തോട് ആദ്യമായാണ് രാജ്ഞി പ്രതികരിച്ചത്. ഇരുവരുടെയും തീരുമാനത്തിന് രാജകുടുംബം എല്ലാ പിന്തുണയും നൽകുമെന്ന് തിങ്കളാഴ്ച രാത്രി പുറത്തുവിട്ട പ്രസ്താവനയിൽ രാജ്ഞി പറഞ്ഞു. രാജകുടുംബത്തിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഹാരിയുടെയും മേഗന്റെയും ഭാവികാര്യങ്ങളെക്കുറിച്ച് ഉടൻ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രാജകീയ ചുമതലകളിൽനിന്നുമാറി കാനഡയിലും വടക്കേ അമേരിക്കയിലുമായി ജീവിക്കാനാണ് ഹാരിയും മേഗനും തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, ഇരുവരുടെയും സുരക്ഷയ്ക്കായുള്ള ചെലവ് ആരുവഹിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. Content Highlights:Mexit London


from mathrubhumi.latestnews.rssfeed https://ift.tt/2uNtNFb
via IFTTT