Breaking

Tuesday, January 14, 2020

തൃശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേർ മരിച്ചു. കൊറ്റനെല്ലൂർ സ്വദേശികളായ സുബ്രൻ (54) മകൾ പ്രജിത (29), ബാലു ( 52 ) മകൻ വിപിൻ (29) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തുമ്പൂർ അയ്യപ്പൻകാവിൽ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. Content Highlights:Four Dead when car Hit Pedestrians in Thrissur


from mathrubhumi.latestnews.rssfeed https://ift.tt/35JNpa8
via IFTTT