Breaking

Friday, January 24, 2020

കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകം; സഹഅധ്യാപകന്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: മിയാപദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ ഒരു അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം അദ്ദേഹത്തിന്റെ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ അവരുടെ കിടപ്പു മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിടിയിലായ അധ്യാപകൻ അധ്യാപികയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കാറിൽ കടൽത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അധ്യാപിക മുങ്ങിമരിച്ചതാകാമെന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ട്. തലയിലെ മുടിമുഴുവൻ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതിനുത്തരവാദികളായവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ടാണ് ഭർത്താവും ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. Content Highlights:Kasaragod teachers murder ; colleague has taken custody by police


from mathrubhumi.latestnews.rssfeed https://ift.tt/2GkXwbe
via IFTTT