Breaking

Thursday, January 2, 2020

സ്വേച്ഛാധിപതികളുടെ ഈഗോ നിരപരാധികളെ തടവിലാക്കുന്നു - അലന്റെ അമ്മ

കോഴിക്കോട്: എല്ലാ ഭരണകൂടവും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോ നിരപരാധികളെ തടവിലാക്കുന്നുവെന്നും മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബിന്റെ അമ്മ സബിതാ ശേഖർ. സാമൂഹികമാധ്യമത്തിൽ പുതുവർഷദിനത്തിൽ മകൻ അലനുള്ള കത്തായാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. ചരിത്രം പരിശോധിച്ചാൽ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണെന്നും അതുകൊണ്ട് നമ്മൾ ക്ഷമയോടെ കാത്തിരിക്കുക, നമ്മുടെ സമയം വരുമെന്നും സബിത എഴുതുന്നു. 'പ്രതീക്ഷയോടെ നിന്റെ അർബൻ സെക്കുലർ അമ്മ' എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പിൽനിന്ന്: 'അലാ, നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങളൊന്നും പൊതുവെ നടത്താറില്ലല്ലോ. പക്ഷേ, 2020-ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷത്തിന് കുറവുവരുത്തരുതെന്ന് അവർക്ക് നിർബന്ധമായിരുന്നു. മോനേ, അമ്മ ചിലപ്പോഴൊക്കെ തളർന്നുപോവുന്നുണ്ട്. പക്ഷേ, നീ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഞാൻ ശരിക്കും ആസ്വദിക്കുന്നു. നിന്നെ ശാരീരികമായി മാത്രമേ ജയിലിലടയ്ക്കാൻ സാധിക്കൂ. നിന്റെ ചിന്തകളെ തടവിലിടാൻ ഒരുഭരണകൂടത്തിനും സാധിക്കില്ല. നീ ഇപ്പോൾ വായിച്ചുകൂട്ടിയ പുസ്തകങ്ങൾ നിന്റെ ചിന്തയെ മൂർച്ചകൂട്ടും. കൂടുതൽ വ്യക്തതയോടെ ജീവിക്കാൻ നിനക്കും സാധിക്കും അലാ.' Content Highlights:Alan Shuhaibs mother Sabitha Sekhers facebook post


from mathrubhumi.latestnews.rssfeed https://ift.tt/2QAQ9Ry
via IFTTT