2020 ഓസ്ക്കർ പുരസ്കാര പട്ടികയിൽ 11 നാമനിർദ്ദേശങ്ങളുമായി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കർ ഒന്നാമത്. മികച്ച നടൻ, മികച്ച സിനിമ, മികച്ച സംവിധായകൻ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ജോക്കർ മാറ്റുരയ്ക്കും. കെന്റ്വിൻ ടാരന്റിണോ സംവിധാനം ചെയ്ത വൺസ് അപ്പോൾ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയനാർഡോ ഡികാപ്രിയോയും മികച്ച നടനുള്ള പുരസ്കാരത്തിന് മത്സരിക്കുന്നു. 2015 ൽ റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു. വൺസ് അപ്പോൾ എ ടൈം ഇൻ ഹോളിവുഡും, 1917 ഉം 10 നാമനിർദ്ദേശങ്ങൾ വീതം നേടി. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെൽവെഗറും മാരേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്കാർലറ്റ് ജൊഹാൺസനും മികച്ച നടിയക്കുള്ള മത്സരത്തിനായി മാറ്റുരയ്ക്കുന്നു. ജൂഡിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 77-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത് റീനി സെൽവെഗറായിരുന്നു. മികച്ച സഹനടനുള്ള പുരസ്കാര പട്ടികയിൽ ടോം ഹാങ്ക്സും ബ്രാഡ് പിറ്റും ഇടം നേടിയിട്ടുണ്ട്. ജോക്കറിലെ അഭിനയത്തിന് ഹാക്ക്വിൻ ഫീനിക്സ് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. നാല് തവണ ഓസ്ക്കർ നാമനിർദ്ദേശം നേടിയ ഫീനിക്സ് ഇത്തവണ പുരസ്കാരം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഗോൾഡൻ ഗ്ലോബിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും കാൻ ചലച്ചിത്ര മേളയിൽ പാം ദി ഓർ പുരസ്കാരവും നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് ഇത്തവണ ഓസ്ക്കറിൽ മാറ്റുരയ്ക്കുന്നു. മികച്ച ചിത്രത്തിനും മികച്ച വിദേശഭാഷാ ചിത്രത്തിനുമുള്ള നാമനിർദ്ദേശ പട്ടികയിൽ പാരസെറ്റ് ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ ഒരു വിദേശഭാഷാ ചിത്രം മികച്ച സിനിമയ്ക്കുള്ള ഓസ്ക്കർ നേടിയിട്ടില്ല. പാരസൈറ്റിലൂടെ ചരിത്രം തിരുത്തി കുറിയ്ക്കുമോ എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. മികച്ച സിനിമ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് ദ ഐറിഷ് മാൻ പാരസൈറ്റ് 1917 മാരേജ് സ്റ്റോറി ജോജോ റാബിറ്റ് ജോക്കർ ലിറ്റിൽ വിമൺ ഫോർഡ് വേഴ്സസ് ഫെരാരി മികച്ച നടി റിനീ സെൽവെഗർ- ജൂഡി ചാർലിസ് തെരോൺ- ബോംബ് ഷെൽ സ്കാർലറ്റ് ജൊഹാൺസൺ- മാരേജ് സ്റ്റോറി സവോറെസ് റൊനാൻ- ലിറ്റിൽ വിമൺ സിൻതിയ എരിവോ- ഹാരിയറ്റ് മികച്ച നടൻ ഹാക്ക്വൻ ഫീനിക്സ്- ജോക്കർ ആദം ഡ്രൈവർ- മാരേജ് സ്റ്റോറി ലിയാനാൻഡോ ഡികാപ്രിയോ- വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് അന്റോണിയോ ബന്റേറാസ്- പെയിൻ ആന്റ് ഗ്ലോറി ജൊനാഥൻ പൈറസ്- ദ ടു പോപ്പ്സ് മികച്ച സംവിധായകൻ മാർട്ടിൻ സ്കോർസീസ്- ദ ഐറിഷ് മെൻ കെന്റ്വിൻ ടാരന്റിണോ- വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് ബൂൻ ജുൻ ഹോ- പാരസൈറ്റ് സാം മെൻഡിസ്- 1917 ടോഡ് ഫിലിപ്പ്- ജോക്കർ Read More:ഓസ്ക്കർ നാമനിർദ്ദേശം സമ്പൂർണ വിവരങ്ങൾ Content Highlights:Oscar 2020 complete list Leonardo DiCaprio Joaquin Phoenix Joker Movie best actor actress director
from mathrubhumi.latestnews.rssfeed https://ift.tt/30iXeKS
via
IFTTT