Breaking

Sunday, January 5, 2020

ഒരുരാജ്യം ഒരു റേഷൻകാർഡ്: മൂന്നുദിവസം, 140 ഇടപാടുകൾ

ആലപ്പുഴ: 'ഒരുരാജ്യം ഒരു റേഷൻകാർഡ്' പദ്ധതി തുടങ്ങി മൂന്നുദിവസത്തിനകം രാജ്യത്തുനടന്നത് 140 ഇടപാടുകൾ. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 136 കാർഡുടമകൾ മറ്റുസംസ്ഥാനങ്ങളിൽനിന്ന് റേഷൻ വാങ്ങി. കേരളം, ഗോവ, ഗുജറാത്ത്, ഹരിയാണ, ജാർഖണ്ഡ്, മധ്യപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഒരാൾപോലും മറ്റുസംസ്ഥാനങ്ങളിലെ റേഷൻകടയെ ആശ്രയിച്ചില്ല. പുതുവർഷത്തിലാണ് രാജ്യത്തെ 12 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത്. ഇവിടത്തെ കാർഡുടമകൾക്ക് പട്ടികയിലുള്ള ഏത് സംസ്ഥാനത്തുനിന്നും റേഷൻ വാങ്ങാവുന്ന സംവിധാനമാണിത്. മറ്റുസംസ്ഥാനങ്ങളിൽ ജോലിക്കുപോകുന്ന തൊഴിലാളികൾക്കും താമസംമാറുന്നവർക്കും എളുപ്പത്തിൽ റേഷൻ ലഭ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. 12 സംസ്ഥാനങ്ങളിലുമായി നാലുകോടിയിൽപ്പരം കാർഡുടമകൾക്കാണ് പുതിയ സംവിധാനം വിനിയോഗിക്കാനാവുക. കേരളത്തിലേക്കുവന്ന് കർണാടകക്കാർ കേരളത്തിലുള്ളവർ മറ്റുസംസ്ഥാനത്ത് റേഷൻ വാങ്ങിയില്ലെങ്കിലും കർണാടകയിൽനിന്ന് രണ്ടു കാർഡുടമകൾ കേരളത്തിലെ റേഷൻകടയിലെത്തി. ജനുവരി ഒന്നിന് മല്ലികാർജുനപ്പയാണ് ആദ്യം റേഷൻ വാങ്ങിയത്. പിന്നാലെ ടി.ഡി. പ്രകാശനും റേഷൻ വാങ്ങി. കർണാടകക്കാർ മഹാരാഷ്ട്രയിൽനിന്നും തെലങ്കാനയിൽനിന്നും റേഷൻ വാങ്ങി. ഇടപാടുകൾ ഇങ്ങനെ ആന്ധ്രാപ്രദേശ് 84 കർണാടക 15 മഹാരാഷ്ട്ര 29 രാജസ്ഥാൻ 5 തെലങ്കാന 7 Content Highlights:New Ration card policy


from mathrubhumi.latestnews.rssfeed https://ift.tt/2FjMuSZ
via IFTTT