Breaking

Wednesday, January 1, 2020

രക്ഷാപ്രവർത്തനത്തിനെത്തിയ ജോസ് കെ.മാണിയെ അഭിനന്ദിച്ച് ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കൊട്ടാരക്കര : അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനു സന്നദ്ധനായ ജോസ് കെ.മാണി എം.പി.യെ അഭിനന്ദിച്ച് ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഡി.വൈ.എഫ്.ഐ. മൈലം വില്ലേജ് സെക്രട്ടറിയും കൊട്ടാരക്കര ബ്ലോക്ക് സെക്രട്ടറിയുമായ സുമേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. തിങ്കളാഴ്ച രാത്രി മൈലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി. ഡ്രൈവർ ബിജു പീറ്റർ (41) മരിച്ച അപകടത്തിലാണ് ജോസ് കെ.മാണി രക്ഷാപ്രവർത്തനത്തിനെത്തിയത്. രാത്രി പത്തരയോടെ സുമേഷും സുഹൃത്തുക്കളും ബൈക്കിൽ കൊട്ടാരക്കരയിൽനിന്ന് വീട്ടിലേക്ക് പോകുംവഴിയാണ് കാർ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികൻ തലപിളർന്ന് റോഡിൽ കിടക്കുന്നത് കണ്ടത്. അപകടം കണ്ട് പകച്ചുനിൽക്കുന്നതിനിടെ മറ്റൊരു കാർ അടുത്തുവന്നു നിന്നു. കാറിൽനിന്നിറങ്ങിയ ജോസ് കെ.മാണി അപകടത്തിൽപ്പെട്ടു കിടക്കുന്നയാളെ തന്റെ കാറിൽ കയറ്റാൻ പറഞ്ഞു. എം.പി.യും ഒപ്പമുണ്ടായിരുന്നവരും യുവാക്കൾക്കൊപ്പം ചേർന്ന് പരിക്കേറ്റയാളിനെ എടുത്തു കാറിൽ കയറ്റുന്നതിനുമുൻപായി താലൂക്കാശുപത്രിയിൽനിന്ന് ആംബുലൻസും പോലീസും സ്ഥലത്തെത്തി. യുവാവിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എം.പി.യുടെ കാറിന് കടന്നുപോകാൻ ഇടമുണ്ടായിട്ടും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ജോസ് കെ.മാണി, അങ്ങ് ഒരു പൊതുപ്രവർത്തകനാണ് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാർട്ടി നേതാക്കളും മറ്റ് സംഘടനാപ്രവർത്തകരും പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്. Content Highlights:DYFI Leaders Facebook post congratulates Jose K. Mani on rescue work


from mathrubhumi.latestnews.rssfeed https://ift.tt/2MJVCo8
via IFTTT