Breaking

Monday, December 10, 2018

മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബെയ്ല്‍ ഗോളടിച്ചു; റയലിന് വിജയം

മാഡ്രിഡ്: പത്ത് മത്സരങ്ങളുടെ ഇടവേളക്ക്ശേഷം ഗരെത് ബെയ്ൽ നേടിയ ഗോളിൽ ലാ ലിഗയിൽ റയൽ മാഡ്രിഡിന് വിജയം. ഹുയെസ്കെയ്ക്കെതിരായ മത്സരത്തിലായിരുന്നു ബെയ്ലിന്റെ ഗോൾ. കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബെയ്ൽ ലക്ഷ്യം കണ്ടു. 802 മിനിറ്റുകൾ കളിക്കളത്തിൽ ചിലവഴിച്ച ബെയ്ൽ 40 ഷോട്ട് അടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല. ആ ഗോൾ വരൾച്ചക്കാണ് ലാ ലിഗയിലെ കുഞ്ഞൻ ടീമായ ഹുയെസ്കയ്ക്കെതിരെ ബെയ്ൽ അറുതി വരുത്തിയത്. ലീഗിൽ ബെയ്ൽ അവസാനം ഗോൾ നേടിയത് സെപ്റ്റംബർ ഒന്നിന് ലെഗനെസിനെതിരായ മത്സരത്തിലായിരുന്നു. വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി റയൽ നാലാമതെത്തി. Content Highligfhts: Bale finally breaks longest ever Liga drought with Huesca winner


from mathrubhumi.latestnews.rssfeed https://ift.tt/2E9O62h
via IFTTT