Breaking

Sunday, December 9, 2018

കണ്ണൂർ ഇന്ന് ചിറക് വിരിച്ച് പറക്കും 

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ഇ​ന്ന്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ഇന്ന് രാ​വി​ലെ 9.55ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് ​പ്ര​ഭു​വും ചേ​ർ​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം ഫ്ലാ​ഗ്​​ഒാ​ഫ്​ ചെ​യ്യും.

മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. യാ​ത്രാ​വി​മാ​ന​ങ്ങ​ളു​ൾ​പ്പെ​ടെ 24 ആ​ഗ​മ​ന-​നി​ർ​മ​ഗ​ന ചാ​ർ​ട്ടു​ക​ളാ​ണ്​ ഞാ​യ​റാ​ഴ്​​ച​ത്തെ വ്യോ​മ​ഗ​താ​ഗ​ത ഷെ​ഡ്യൂ​ളി​ലു​ള്ള​ത്. ഉ​ദ്​​ഘാ​ട​ന ദി​വ​സം​ത​ന്നെ ഇ​ത്ര സ​ജീ​വ​മാ​യ വ്യോ​മ​ഗ​താ​ഗ​ത ചാ​ന​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​വു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണെ​ന്ന്​ ​എ​യ​ർ ട്രാ​ഫി​ക്​ സ​ർ​വി​സ്​ ചു​മ​ത​ല​യു​ള്ള എ​യ​ർ​പോ​ർ​ട്ട്​ ​അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. 

ഉ​ദ്​​ഘാ​ട​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും സം​സ്​​ഥാ​ന മ​​ന്ത്രി​മാ​രും ശ​നി​യാ​ഴ്​​ച ക​ണ്ണൂ​രി​ലെ​ത്തി. ര​ണ്ട്​ ല​ക്ഷ​ത്തി​ലേ​റെ പൊതുജനങ്ങളെ പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള അ​തി​വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ മൂ​ർ​ഖ​ൻ​പ​റ​മ്പി​ൽ ഒ​രു​ക്കി​യ​ത്. ക​ന​ത്ത ജാ​ഗ്ര​ത​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​റ​പ്പെ​ട​ൽ സ​മ​യം തെ​റ്റാ​തി​രി​ക്കാ​ൻ  പു​ല​ർ​ച്ച നാ​ലു​മ​ണി​ക്കു​ത​ന്നെ ചെ​ക്ക്​ ഇ​ൻ കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന്​  എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​ല​ർ​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ പ്രാ​ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

അ​ബൂ​ദ​ബി വി​മാ​നം പ​റ​ന്ന​ശേ​ഷം ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ഗോ ​എ​യ​റി​ന്റെ ക​ണ്ണൂ​രി​ലേ​ക്കു​ള്ള ആ​ദ്യ ആ​ഭ്യ​ന്ത​ര വി​മാ​നം​ 11.30ഒാ​ടെ എ​ത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2zQZBIU
via IFTTT