തിരുവനന്തപുരം:സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് വിദേശ നിർമിത വിദേശമദ്യ വിൽപനയ്ക്ക് അനുമതി ബന്ധപ്പെട്ടാണ് ആരോപണം. കഴിഞ്ഞ ബജറ്റിലെ നിർദേശമനുസരിച്ച് വിദേശനിർമിത വിദേശമദ്യം ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിലൂടെ വിൽക്കാൻ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെ ബാറുകൾക്കും വിദേശനിർമിത വിദേശമദ്യം വിൽക്കാമെന്ന ഉത്തരവ് എക്സൈസ് വകുപ്പ് പുറത്തിറക്കി. ബാറുടമകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഈ നടപടി. എന്നാൽ ഈ ഉത്തരവിൽ ബാറുകൾക്കു പുറമേ ബിയർ, വൈൻ പാർലറുകൾ, എയർപോർട്ട് ലോഞ്ചുകളിലെ മദ്യശാലകൾ, ക്ലബ്ബുകൾ തുടങ്ങി വിവിധതലങ്ങളിലുള്ള ലൈസൻസികൾക്കു കൂടി വിദേശനിർമിത വിദേശമദ്യം വിൽക്കാൻ അനുമതി നൽകി. ഇതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ ബ്രൂവറി- ഡിസ്റ്റിലറി അനുമതിയിൽ പ്രതിപക്ഷം അഴിമതി ആരോപണമുന്നയിക്കുകയും അതിൽനിന്ന് സർക്കാർ പിന്നാക്കം പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. വിദേശനിർമിത വിദേശമദ്യം വിൽക്കാൻ ബാറുകൾക്ക് അനുമതി നൽകിയതാണ് തർക്ക വിഷയമെങ്കിലും അതിൽ തെറ്റായ നടപടി ക്രമമുണ്ടായിട്ടില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. content highlights;Opposition raises allegation against govt in connection with foreign liqour sal
from mathrubhumi.latestnews.rssfeed https://ift.tt/2Lbhs1S
via
IFTTT