കൊച്ചി: മകൻ എബ്രഹാം ലോറൻസ് ബിജെപി അംഗത്വമെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ്. ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായ ആൾക്ക് ബിജെപിയിലേക്ക് പോവാൻ കഴിയില്ലെന്ന് എം.എം ലോറൻസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു എബ്രഹാം ലോറൻസ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനൊപ്പം എബ്രഹാം ലോറൻസ് മാധ്യമ പ്രവർത്തകരെ കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എം ലോറൻസ് പ്രതികരണവുമായി എത്തിയത്. എന്നാൽ ഇത്രയും മുതിർന്ന ഒരു കമ്യൂണിസ്റ്റുകാരനായിട്ടും മകനെ ബിജെപിയിൽ പോവുന്നത് തടയാൻ കഴിയാത്തത് വലിയ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് എം.എം ലോറൻസിന്റെ പോസ്റ്റിന് കീഴിൽ കമന്റുമായി എത്തിയത്. മകനെ കമ്യൂണിസ്റ്റ് ആക്കാൻ കഴിയാത്തത് കമ്യൂണിസ്റ്റ് മനസ്സ് ഇല്ലാത്തത് കൊണ്ടാണെന്നും കച്ചവട ചിന്തയുള്ളത് കൊണ്ടാണെന്നും ചിലർ കുറിച്ചു ഒരു. യഥാർത്ഥ മനുഷൃസ്നേഹിക്കേ യഥാർത്ഥ കമ്മ്യൂണിസ്റ്റ്. ആകാൻ. കഴിയൂ. അല്ലാത്തവർ. കമ്മൂണിസറ്റ്. ആയി അഭിനയിക്കുന്നവർ മാത്രം എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. സ്വർണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരെയെത്തി, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ മയക്ക് മരുന്ന കേസിൽ അറസ്റ്റ് ചെയ്തു എന്നിട്ടും പാർട്ടിക്ക് ഒന്നും പറയാനില്ല. ഇതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നായിരുന്നു ബിജെപിയിൽ ചേർന്ന എബ്രഹാമിന്റെ പ്രതികരണം. ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാൾക്ക് ഒരിക്കലും ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുവാൻ കഴിയില്ല.! Posted by M M Lawrence onSaturday, October 31, 2020
from mathrubhumi.latestnews.rssfeed https://ift.tt/3edMrJ3
via
IFTTT