Breaking

Sunday, November 1, 2020

പുലര്‍ച്ചവരെ നീണ്ട വെബ് സീരീസ് കാഴ്ച: യുവാവ് രക്ഷിച്ചത് 75 ജീവനുകള്‍

മുംബൈ: പയ്യന്റെ വെബ് സീരീസ് കാഴ്ച രക്ഷിച്ചത് നിരവധി ജീവനുകൾ. മഹാരാഷ്ട്രയിലെ ദോംബിവ്ളിയിലുള്ള രണ്ടു നില കെട്ടിടത്തിലെ 75 ഓളം താമസക്കാരെയാണ് കെട്ടിടം തകർന്നുവീഴുന്നതിന് മുമ്പ് ഈ യുവാവ് രക്ഷിച്ചത് വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പുലർച്ചവരെ വെബ്സീരിസ് കണ്ടുകൊണ്ടിരുന്നന്ന 18-കാരനായ കുനാൽ മോഹിതാണ് സ്വന്തം വീട്ടുകാരുൾപ്പടെയുള്ളവരുടെ ജീവൻ രക്ഷിച്ചത്. കുനാൽ പുലർച്ച നാല് മണിക്ക് വെബ്സീരീസ് കാണുന്നതിനിടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം പെട്ടെന്ന് താഴേക്ക് വീഴാൻ തുടങ്ങിയത് കണ്ടു. ഉടൻ തന്നെ കുടുംബാംഗങ്ങളേയും കെട്ടിടത്തിൽ താമസിക്കുന്ന മറ്റുള്ളവരേയും ഉണർത്തി പുറത്തേക്ക് ഓടി. എല്ലാവരോടും പുറത്തേക്ക് ഓടാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കം കെട്ടിടം പൂർണ്ണമായും നിലംപതിച്ചു. കുനാലിന്റെ കുടുംബമടക്കം 75 ഓളം പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. കോപ്പർ മേഖലയിലുള്ള ഈ കെട്ടിടം ഒമ്പത് മാസം മുമ്പ് അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. താമസക്കാരോട് കെട്ടിടം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അധികൃതരിൽ നിന്ന് നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കുനാലും പറഞ്ഞു. അധികൃതരിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇവിടെ താമസിക്കുന്നവർ സാമ്പത്തികമായി ഏറെ ദുർബലരാണ്. പോകാൻ മറ്റൊരു സ്ഥലവുമില്ലാത്തതിനാലാണ് ഇവിടെ തന്നെ താമസിച്ചത് കുനാൽ പറഞ്ഞു. Content Highlights:75 occupants of a building in Dombivli were miraculously saved by a young boy before it collapsed


from mathrubhumi.latestnews.rssfeed https://ift.tt/2HP3AwG
via IFTTT