Breaking

Monday, January 13, 2020

ചുവപ്പു കാര്‍ഡ് വാങ്ങി വാല്‍വെര്‍ദെ രക്ഷകനായി; റയലിന് സ്പാനിഷ് സൂപ്പര്‍ കപ്പ്

ജിദ്ദ: പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ അത്ലറ്റിക്കോ മഡ്രിഡിനെ കീഴടക്കി റയൽ മഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു (4-1). നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാലാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അധികസമയത്തിന്റെ 25-ാം മിനിറ്റിൽ ഫെഡെറികോ വാൽവെർദെ ചുവപ്പ് കാർഡ് കണ്ടതിനാൽ അവസാന അഞ്ച് മിനിറ്റിൽ പത്തുപേരുമായാണ് റയൽ കളിച്ചത്. റയലിന്റെ വിജയത്തിൽ നിർണായകമായതും വാൽവെർദെയുടെ ഈ ഫൗളായിരുന്നു. 115-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ആൽവാരോ മൊറാറ്റ ഒറ്റയ്ക്ക് റയൽ ഗോൾ മുഖത്തേക്ക് കുതിക്കുമ്പോൾ വാൽവെർദെ പിറകിൽ നിന്ന് മൊറാറ്റയെ വീഴ്ത്തുകയായിരുന്നു. ആ ഫൗളിൽ പുറത്തുപോകേണ്ടി വന്നെങ്കിലും ഗോളെന്നുറച്ച അവസരമാണ് വാൽവെർദെ ഇല്ലാതാക്കിയത്. വാൽവെർദെ തന്നെ മാൻ ഒഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഷൂട്ടൗട്ടിൽ റയലിനായി ഡാനി കർവ്ജാൽ, വിനീഷ്യസ് ജൂനിയർ, ലൂക്ക മോഡ്രിച്ച്, സെർജിയോ റാമോസ് എന്നിവർ ലക്ഷ്യം കണ്ടു. അത്ലറ്റിക്കോക്കായി കെയ്റൺ ട്രിപ്പിയർക്ക് മാത്രമെ സ്കോർ ചെയ്യാനായുള്ളു. സൗൾ നിഗ്വസ്, തോമസ് പാർട്ടി എന്നിവർക്ക് ലക്ഷ്യം കാണാനായില്ല. സ്പാനിഷ് സൂപ്പർ കപ്പിൽ പതിനൊന്നാം തവണയാണ് റയൽ ചാമ്പ്യൻമാരാവുന്നത്. പരിശീലകൻ സിനദിൻ സിദാന് കീഴിൽ റയലിന്റെ പത്താം കിരീടമാണിത്. രണ്ടാം വരവിൽ ആദ്യത്തെയും. Content Highlights:Real Madrid beats Atletico Madrid in penalty kicks for title


from mathrubhumi.latestnews.rssfeed https://ift.tt/36OKfDk
via IFTTT