Breaking

Monday, January 13, 2020

ശബരിമല ഹര്‍ജികളില്‍ നിര്‍ണായക വാദം ഇന്ന് തുടങ്ങും

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളിൽ ഇന്ന് ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒൻപതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. രാവിലെ 10.30നാണ് സുപ്രധാനമായ കേസിൽ സുപ്രീംകോടതി വാദം കേൾക്കുന്നത്. എഴ് വിഷയങ്ങളാണ് പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങൾ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനം. 1954-ൽ ഷിരൂർ മഠം കേസിൽ സുപ്രീംകോടതി ഏഴംഗ ബെഞ്ച് പുറുപ്പെടുവിച്ച വിധി കോടതി പുനഃപരിശോധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വാദം എത്രംദിവസം നീണ്ടുനിൽക്കുമെന്നോ തുടർച്ചയായി വാദം കേൾക്കുമോയെന്നോ വ്യക്തമല്ല. വിഷയങ്ങൾ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നതാണെങ്കിലും മറ്റ് മതവിഭാഗങ്ങളേക്കൂടി ബാധിക്കുന്നതാകതയാൽ കൂടുതൽ കക്ഷികളുടെ വാദങ്ങൾ കേൾക്കാൻ കോടതി തയ്യാറായേക്കും. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് പുറമെ അഡീഷണൽ സോളിസിറ്റർ ജനറൽമാരായ വിക്രംജിത്ത് ബാനർജി, കെ എം നടരാജ് എന്നിവരാകും ഹാജരാകുക. സുപ്രീം കോടതി ഇന്നലെ പുറത്തിറക്കിയ കേസ് ലിസ്റ്റ് പ്രകാരം ചൊവ്വാഴ്ചയും ഭരണഘടനാ ബെഞ്ച് ഇരിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഒൻപതംഗ ബെഞ്ചിലെ ജസ്റ്റിസ് ആർ ഭാനുമതി ജൂലൈ 19 ന് വിരമിക്കും. അതിനാൽ ഇപ്പോൾ വാദം കേൾക്കൽ ആരംഭിച്ചാൽ ജൂലൈ 19 ന് മുമ്പ് കേസിൽ വിധി ഉണ്ടായേക്കും. മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാമോ? ശബരിമല ഹർജികളിൽ നിർണായക വാദം ഇന്ന് തുടങ്ങും Content JHighlights:Sabarimala cases, Supreme court starts hearing today


from mathrubhumi.latestnews.rssfeed https://ift.tt/2QQzwTv
via IFTTT