Breaking

Sunday, January 12, 2020

സ്‌ഫോടനത്തിന് മുമ്പ് ആദ്യം പൂജ പിന്നെ ചുറ്റിക ഫ്‌ലാറ്റിനുള്ളിലേക്ക്

കൊച്ചി: ചെയ്യുന്നത് പൊളിക്കലാണെങ്കിലും, തുടങ്ങിയത് പൂജയോടെ. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റിന്റെ ഗേറ്റിനുമുന്നിൽ പൂജയ്ക്ക് തുടക്കമായത്. ശൃംഗേരി മഠത്തിൽനിന്നുള്ള പൂജാരികളുടെ നേതൃത്വത്തിലായിരുന്നുയിത്. പൊളിക്കൽ കമ്പനിയായ എഡിഫസിന്റെ പ്രതിനിധികളെല്ലാം പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകൾക്കൊടുവിൽ പൂജിച്ചുനൽകിയ ചുറ്റികയുമായി എഡിഫസ് പാർട്ണർ ഉത്കർഷ് മേത്ത ഫ്ലാറ്റിന്റെ ഗേറ്റിനുള്ളിലേക്ക് കടന്നു. ജോലികൾക്ക് ഉപയോഗിച്ച എന്തെങ്കിലുമൊന്നുകൂടി ഫ്ളാറ്റിനൊപ്പം തകർക്കണമെന്നാണ് വിശ്വാസം- ഉത്കർഷ് മേത്ത പറഞ്ഞു. തുടർന്ന് പ്രസാദവും പഴങ്ങളുമെല്ലാം ചുറ്റുംകൂടിനിന്നവർക്കെല്ലാം നൽകി. പൂജയ്ക്കുശേഷമായിരുന്നു സ്ഫോടനത്തിന് മുന്നോടിയായുള്ള അവസാനവട്ട പരിശോധനകൾ. Content Highlight: Workers perform Pooja before Marad flat demolition


from mathrubhumi.latestnews.rssfeed https://ift.tt/37WbRq5
via IFTTT