Breaking

Sunday, January 12, 2020

പൊളിക്കല്‍ സ്ഫോടനം: പരമാവധി ശബ്ദം 114 ഡെസിബല്‍

കൊച്ചി: പൊളിക്കൽ സ്ഫോടനത്തിന്റെ ശബ്ദം ഒരുപ്രശ്നമേയല്ലെന്ന് വിലയിരുത്തൽ. സ്ഫോടനസമയത്തെ ശബ്ദം വിലയിരുത്തിയതിൽ കൂടുതലായി വന്നത് 114 ഡെസിബലാണ്. വലിയ ഇടിമിന്നലിന്റെ പോലും പ്രത്യാഘാതം ഇതിനില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഓരോ സ്ഫോടനവും പ്രത്യേകം വിലയിരുത്തിയിട്ടില്ലെങ്കിലും ആൽഫ സെറീന്റെ ബി ബ്ലോക്കിനായി നടത്തിയതാണ് ശബ്ദംകൊണ്ടും പ്രകമ്പനം കൊണ്ടും വലുതെന്നാണ് നിഗമനം. രണ്ടാമത്തെ സ്ഫോടനമായിരുന്നു ഇത്. സുരക്ഷിതമായി നിൽക്കാവുന്നിടത്താണ് സൗണ്ട് ലെവൽ മീറ്റർ സ്ഥാപിച്ചിരുന്നത്. സ്ഫോടനസമയത്ത് തിങ്ങിക്കൂടിയിരുന്ന ആളുകളുടെ ആരവവും ഈ സമയത്ത് രേഖപ്പെടുത്തിയിരിക്കാം. അതും അളവിൽ പ്രതിഫലിക്കും. തൃശ്ശൂർ പൂരം വെടിക്കെട്ടിന്റെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അളവ് 125 ഡെസിബലാണ്. ഇത് മുക്കാൽ മണിക്കൂറോളം തുടർച്ചയായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. 118 ഡെസിബൽ മുതലാണ് പൂരം വെടിക്കെട്ടിന്റെ ശബ്ദഅളവ്. രണ്ട് ഫ്ളാറ്റുകളുടെയും സമീപത്തായാണ് ശബ്ദം അളക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നത്. Content Highlight: 114 decibel maximum sound of maradu flat demolition


from mathrubhumi.latestnews.rssfeed https://ift.tt/35Jcjqp
via IFTTT