ന്യൂഡൽഹി: പുതുവത്സര ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. "ഒരു അത്ഭുതകരമായ 2020 ആശംസിക്കുന്നു. ഈ വർഷം സന്തോഷവും സമൃദ്ധിയും നിറയെട്ടെ. എല്ലാവരും ആരോഗ്യവാന്മാരായിരിക്കെട്ടെ. എല്ലാവരുടെയും അഭിലാഷങ്ങൾ നിറവേറട്ടെ." - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ 2019ൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ സൂചിപ്പിക്കുന്ന ഒരു ട്വീറ്റും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. "2019 ൽ കുറച്ചധികം പുരോഗതി കൈവരിക്കാൻ സാധിച്ചു. ഇന്ത്യയെ രൂപപ്പെടുത്താനും 130 കോടി ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിക്കാനുമുള്ള പരിശ്രമത്തിന്റെ തുടർച്ച 2020ലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു." - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. Have a wonderful 2020! May this year be filled with joy and prosperity. May everyone be healthy and may everyone's aspirations be fulfilled. आप सभी को साल 2020 की हार्दिक शुभकामनाएं। — Narendra Modi (@narendramodi) January 1, 2020 Content Highlights: Prime Minister Narendra ModiTweets New Year Wishes
from mathrubhumi.latestnews.rssfeed https://ift.tt/2ZEEJAg
via
IFTTT