റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കു സമന്‍സ്. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശശി തരൂര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി ചാനലിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നു ചൂണ്ടിക്കാണിച്ചാണ് ശശിതരൂര്‍ പരാതി നല്‍കിയത്. 2017 ജൂണില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 29 ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അര്‍ണബ് എത്താതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചത്.
പ്രഥമദൃഷ്ട്യാ അര്‍ണബിനെതിരെ തെളിവുകളുണ്ടെന്നും പരാതി നിലനില്‍ക്കുന്നതാണെന്നും കോടതി അറിയിച്ചു. ഫെബ്രുവരി 28 ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്
from Anweshanam | The Latest News From India https://ift.tt/2rtiNbk
via IFTTT