കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ വൈകിയതില്‍ യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996ല്‍ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാര്‍ഥ്യമാകാന്‍ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
2001 മുതല്‍ 2006 വരെയുള്ള കാലഘട്ടം വിമാനത്താവള നിര്‍മ്മാണത്തിന്റെ ഒരു പ്രവര്‍ത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് അറിയില്ല. 2006ല്‍ വി എസ് അച്യുതാനനന്ദന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നത്.
വി എസ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം കാര്യങ്ങള്‍ വേഗത്തില്‍ നടന്നു.ആ പുരോഗതിക്ക് അനുസരിച്ച് പിന്നീടുള്ള അഞ്ചുവര്‍ഷം(2011-2016) കാര്യങ്ങള്‍ നടന്നോയെന്ന വിലയിരുത്തലിലേക്ക് താന്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.2001-06 കാലത്തേതു പോലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കാന്‍ 2011-16ല്‍ സാധിച്ചില്ല. പകരം ചില തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ ആ ഘട്ടത്തിലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 2016 ല്‍ പൂര്‍ത്തിയാക്കി എന്ന പ്രതീതി ഉണ്ടാക്കി. വ്യോമസേനയുടെ എവിടെയും ഇറക്കാവുന്ന വിമാനം അവിടെ ഇറക്കുക മാത്രമാണ് ചെയ്തതെന്നും പിണറായി കുറ്റപ്പെടുത്തി
from Anweshanam | The Latest News From India https://ift.tt/2EbzXSn
via IFTTT