Breaking

Sunday, December 9, 2018

കലോത്സവം: ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപാ നിശാന്ത് ഉൾപ്പടെയുള്ളവർനടത്തിയ ഹൈസ്കൂൾ വിഭാഗംഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിർണയം റദ്ദാക്കി. സംസ്ഥാനതല അപ്പീൽ കമ്മറ്റിയുടേതാണ് തീരുമാനം. തുടർന്ന് ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീൽ ജൂറി അംഗവുമായ കഥാകൃത്ത്സന്തോഷ് ഏച്ചിക്കാനം പുനർമൂല്യനിർണയം നടത്തി. കവിതാമോഷണ വിവാദത്തിൽപ്പെട്ട ദീപ, മൂല്യനിർണയം നടത്തുന്നതിനെതിരേ കലോത്സവവേദിയിൽശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ യുവജന, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായിരംഗത്തുവന്നു.ദീപാ നിശാന്ത് മൂല്യനിർണയത്തിൽ പങ്കെടുക്കുന്നതിനെതിരേ കെ.എസ്.യു രേഖാമൂലം വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഇതിനെത്തുടർന്നാണ്പുനർമൂല്യ നിർണയം നടത്താൻ കലോത്സവ അപ്പീൽ കമ്മിറ്റി തീരുമാനിച്ചത്. പുലർച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനർമൂല്യനിർണയം നടത്താൻഅപ്പീൽ കമ്മിറ്റി തീരുമാനിച്ചത്. തുടക്കത്തിൽദീപയ്ക്ക് അനുകൂലമായ നിലപാടായിരുന്നു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നത്. കോപ്പിയടി വിവാദങ്ങൾക്ക് മുൻപെടുത്തതീരുമാനമായിരുന്നു അതെന്നും കലോത്സവമാന്വൽ പ്രകാരം ദീപയ്ക്ക് യോഗ്യതയുണ്ടെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രതികരണം. കവിതാ മോഷണ ആരോപണം വേറെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights:deepa nishanths valuation in essay competition cancellled school youth festival 2018


from mathrubhumi.latestnews.rssfeed https://ift.tt/2B1MHrx
via IFTTT