Breaking

Sunday, December 9, 2018

ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ച് മോണോ ആക്ടില്‍ തിളങ്ങി

ആലപ്പുഴ : കലോത്സവ വേദിയില്‍ രശ്മി മോണോ ആക്ടില്‍ തിളങ്ങി നില്‍ക്കുന്നു. ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ചാണ് മോണോ ആക്ടില്‍ തിളങ്ങിയിരിക്കുന്നത്. എന്നാല്‍ ഇങ്ങോട്ടേയ്ക്ക് വണ്ടി കയറിയപ്പോള്‍ രശ്മി രഘുനാഥിന്റെ ഏക ാഗ്രഹം എന്നത് അച്ഛനെ സങ്കടപ്പെടുത്തരുത് എന്നായിരുന്നു. എന്നാല്‍, ഇവിടെ ഇന്ന് കലോത്സവനഗരിയില്‍ രശ്മി തിളങ്ങുകയാണ്. മോണോ ആക്ടില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എ ഗ്രേയ്ഡ് നേടിയപ്പോള്‍ രശ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സന്തോഷം കൊണ്ടായിരുന്നു അത്.

കൊല്ലം വള്ളിക്കീഴ് ഗവണ്‍മെന്റ് ജി.എച്ച്.എസ് സ്‌ക്കൂള്‍ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് രശ്മി. മനുഷ്യന്റെ ദുരുപയോഗം കാരണം പഞ്ചഭൂതങ്ങള്‍ കോടതിയിലെത്തുന്ന ഭീകരമായ അവസ്ഥയാണ് രശ്മി അതിഗംഭീരമാര്‍ന്ന രീതിയില്‍ വേദിയില്‍ അവതരിപ്പിച്ചത്. അവതരണ മികവിനാല്‍ നിറഞ്ഞ കൈയ്യടിയും രശ്മി കരസ്ഥമാക്കിയാണ് വേദി വിട്ടത്. ഒടുവില്‍ വിജയവും ഇവള്‍ക്ക് തന്നെ സ്വന്തം. മൂന്നാം ക്ലാസ്സ് മുതല്‍ മോണോആക്ടില്‍ രശ്മി പരിശീലനം നടത്തുന്നുണ്ട്. 21-ാം വേദിയായ മുഹമ്മദന്‍സില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മോണോആക്ടില്‍ മകള്‍ രശ്മി പ്രകടനം നടക്കുമ്പോള്‍ വേദിയുടെ ഒരു ഒഴിഞ്ഞ കോണില്‍ മകളുടെ ശബ്ദവീചികള്‍ക്കു കാതോര്‍ക്കുകയായിരുന്നു അച്ഛന്‍ രഘുനാഥ്. ചുമട്ടു തൊഴിലാളിയായ രഘുനാഥിന് മകളുടെ കഴിവുകളെ വാക്കുകള്‍ കൊണ്ട് പ്രോത്സാഹിപ്പിക്കാനേ കഴിയുകയുളളൂ. സാമ്പത്തിക ബാധ്യതകള്‍ ഒരു വില്ലനായി നില്‍ക്കുമ്പോള്‍ ഒരു കോണില്‍ നില്‍ക്കുമ്പോള്‍ മകളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ വേണ്ടി നാട്ടുകാരുടെ മുന്നില്‍ കൈനീട്ടേണ്ടി വന്നു ഈപാവം അച്ഛന്. എന്നാല്‍ രശ്മിയുടെ കഴിവുകളെ അറിഞ്ഞ കോമഡി സ്റ്റാര്‍ ഫെയിം സജി ഓച്ചിറ സൗജന്യമായി രശ്മിയെ പരിശീലിപ്പിക്കുകയായിരുന്നു. മാത്രമല്ല,സ്‌ക്കൂളില്‍ നിന്നും സാമ്പത്തിക സഹായവും ലഭിച്ചെന്ന്് രശ്മി അറിയിച്ചു. ഇപ്പോള്‍ തനിക്ക് വളരെയേറെ സന്തോഷം ഉണ്ടെന്നും, തന്റെ അച്ഛന് നല്‍കുന്ന സമ്മാനമാണ് ഇതെന്നും രശ്മി പറഞ്ഞു.
 



from Anweshanam | The Latest News From India https://ift.tt/2G7v92U
via IFTTT