കോട്ടയം:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വിവാദത്തിനില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.സന്തോഷകരമായ അവസരമാണിത്.വിമാനത്താവളത്തിന്റെ നിർമാണം 2017ൽ പൂർത്തിയാക്കാനായിരുന്നു യു ഡി എഫ് സർക്കാരിന്റെ സമയത്ത് തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. യു ഡി എഫ് സർക്കാർ അധികാരം വിട്ടൊഴിയുന്നതു വരെ സമയക്രമം പാലിച്ചാണ് നിർമാണം നടന്നത്. പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തിയ നിസ്സഹകരണമാണ് സമയക്രമത്തിൽ ചെറിയൊരു വ്യത്യാസം വരാൻ കാരണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. എന്താണ് കാര്യമെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ പത്തേകാലോടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യയാത്രാവിമാനം അബുദാബിയിലേക്ക് പറന്നുയർന്നത്. ഉദ്ഘാടന ചടങ്ങിൽ മുൻമുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയെയും വി എസ് അച്യുതാനന്ദനെയും ക്ഷണിച്ചിരുന്നില്ല. യു ഡി എഫ് ചടങ്ങ് ബഹിഷ്കരിച്ചു. content highlights:Kannur airport inauguration oommen chandy response, kannur airport, oommen chandy
from mathrubhumi.latestnews.rssfeed https://ift.tt/2RQOE1e
via
IFTTT