ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരുപതുകാരൻ അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിലെ സദാശിവനഗറിൽ ഡിസംബർ ആറിനാണ് സംഭവം. ഉത്തംകുമാറിന് മദ്യം വാങ്ങാൻ പണം നൽകാൻ അമ്മ തയ്യാറാവാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം കലശലായപ്പോൾ ഉത്തംകുമാർ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. Sadashivanagar, #Bengaluru: Uttam Kumar a 20-year-old man allegedly tried to set ablaze his mother for not giving him money to buy alcohol. The woman has been admitted to hospital. Case registered, Kumar is on the run. pic.twitter.com/9Sr5nqalGg — ANI (@ANI) 9 December 2018 വീട്ടിലുണ്ടായിരുന്ന ഇവരുടെ ഭർത്താവ് ഇവരെ വേഗം ആശുപത്രിയിലെത്തിച്ചു. ഇവരുടെ മുഖത്തും കൈയിലും നെഞ്ചിലും പൊള്ളലേറ്റു. ഉത്തംകുമാർ ഒളിവിലാണ്. Content Highlights: 20-year-old man sets mother on fire for denying money to buy alcohol
from mathrubhumi.latestnews.rssfeed https://ift.tt/2QHNLuh
via
IFTTT