Breaking

Sunday, December 9, 2018

ക്ലാ​സി​ൽ സം​സാ​രി​ച്ച​തി​ന് അ​ധ്യാ​പി​ക​ എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​യി​ൽ സെ​ല്ലോ ടേ​പ്​ ഒ​ട്ടി​ച്ചു

ഗു​രു​ഗ്രാം (ഹ​രി​യാ​ന): ക്ലാ​സി​ൽ സം​സാ​രി​ച്ച​തി​ന്റെ പേ​രി​ൽ അ​ധ്യാ​പി​ക​ എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​യി​ൽ സെ​ല്ലോ ടേ​പ്​ ഒ​ട്ടി​ച്ചു. നാ​ല്​ വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യു​ടെ​യും പെ​ൺ​കു​ട്ടി​യു​ടെ​യും വാ​യി​ലാ​ണ്​ ക്ലാ​സ്​ ന​ട​ന്നു​കൊ​ണ്ടി​രി​ക്കുമ്പോൾ അ​ധ്യാ​പി​ക ടേ​പ്​ ഒ​ട്ടി​ച്ച​ത്. സംഭവത്തിൽ സെലോടേപ്പ് ഒട്ടിച്ച ടീച്ചറെ സസ്‌പെൻഡ് ചെയ്തു.

കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ടീച്ചറെ സസ്‌പെൻഡ് ചെയ്‌തത്‌. ഒ​ക്​​ടോ​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന്​​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി സം​ഭ​വം സ്​​ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ മറ്റു കുട്ടികളെ ശല്യപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം.



from Anweshanam | The Latest News From India https://ift.tt/2rsct3R
via IFTTT