മുംബൈ: നേട്ടത്തിന്റെ ഒരാഴ്ച പിന്നിട്ടപ്പോൾ ഓഹരി വിപണിയിൽ കനത്ത നഷ്ടം. വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ സൂചികകൾ കൂപ്പുകുത്തി. സെൻസെക്സ് 575 പോയന്റ് നഷ്ടത്തിൽ 35098ലും നിഫ്റ്റി 175 പോയന്റ് താഴ്ന്ന് 10518ലുമാണ് വ്യാപാരം നടക്കുന്നത്. ലോഹം, ഇൻഫ്രസ്ട്രക്ചർ, വാഹനം, ബാങ്ക്, ഫാർമ തുടങ്ങി മിക്കവാറും സെക്ടറുകളിൽ വില്പന സമ്മർദം പ്രകടമാണ്. ഗെയിൽ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾമാത്രമാണ് നേട്ടത്തിൽ. ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, അദാനി പോർട്സ്, കോൾ ഇന്ത്യ, എച്ച്പിസിഎൽ, ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഹിൻഡാൽകോ തുടങ്ങിയ ാൊഹരികൾ നഷ്ടത്തിലുമാണ്. content highlight: Sensex plunges 575 points,Nifty breaks 10,550
from mathrubhumi.latestnews.rssfeed https://ift.tt/2rrqZbX
via
IFTTT